ⓘ പി.കെ. പാറക്കടവ്

                                     

ⓘ പി.കെ. പാറക്കടവ്

1952 ഒക്ടോബർ 15ന് വടകര താലൂക്കിലെ പാറക്കടവിൽ‍ പൊന്നങ്കോട് ഹസൻ, മറിയം ദമ്പതികളുടെ മകനായി ജനിച്ചു. ഫാറൂഖ് കോളേജിൽ വിദ്യാഭ്യാസം. ജോലി ആവശ്യാർത്ഥം കുറച്ചുകാലം ഗൾഫ് നാടുകളിൽ ജീവിച്ചു. മാധ്യമം പത്രത്തിന്റെ പീരിയോഡിക്കൽസ് എഡിറ്റർ ആയും എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിൻെറ കഥകൾ ഇംഗ്ലീഷ്, ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നിർവാഹക സമിതി അംഗവുമാണ്