ⓘ പ്രദീപ് സോമസുന്ദരൻ

                                     

ⓘ പ്രദീപ് സോമസുന്ദരൻ

പ്രദീപ് സോമസുന്ദരൻ ചലചിത്രഗാനരംഗത്തും സംഗീത ആൽബങ്ങളിലും കർണ്ണാട സംഗീതത്തിലും ശ്രദ്ധേയനായ ഗായകനാണ്. തൃശൂർ ജില്ലയിൽ പൂത്തോളിൽ താമസിക്കുന്നു. 1996ലെ മേരി ആ‍വാസ് സുനോ എന്ന ദൂരദർശൻ ടെലിവിഷൻ പരിപാടിയിൽ ഇന്ത്യയിലെ പുതുമുഖ ഗായകരിൽ മികച്ച ഗായകനുള്ള ലതാമങ്കേഷ്ക്കർ പുരസ്ക്കാരം നേടി.ലതാ മങ്കേഷ്കർ,പണ്ഡിത് ജസ് രാജ്,മന്നാഡെ,ഭൂപൻ ഹസാരിക എന്നിവരുടെ നിർണയത്തിലാണ് ഈ പരിപാടി നടന്നത്. ലിനക്സ്,സ്വതന്ത്രസോഫ്റ്റ്‌വേർ രംഗത്തും പ്രവർത്തിക്കുന്ന പ്രദീപ് ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗം തലവനാണ്.

 • 1998 മികച്ച ടെലിവിഷൻ പിന്നണിഗായകനുള്ള അവാർഡ് എണ്ണക്കറുപ്പിന്നേഴഴക് എന്ന ഗാനത്തിന്
 • 1991 ആകാശവാണിയുടെ ദേശീയതല മത്സരത്തിൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ
 • 1997 ജൂനിയർ ചേം‌ബർ ഇന്റർനാഷണലിന്റെ സംഗീതത്തിലുള്ള സംഭാവനക്ക് Ten Outstanding Young Indian TOYI അവാർഡ്
 • 2005 സംഗീതത്തിനുള്ള സംഭാവനകൾക്കായുള്ള കലാരത്ന സംസ്ഥാന അവാർഡ്
 • 1996 മേരി ആവാസ് സുനോ എന്ന ദേശീയതല ടെലിവിഷൻ സംഗീതമത്സരത്തിൽ ലതാമങ്കേഷ്കർ ട്രോഫി
                                     

1. പുറം കണ്ണികൾ

 • Renaissance-2003
 • Free Software Foundation, India
 • Giving a Lecture Demonstration in Tsukuba School, Tokyo, Japan
 • പ്രദീപ് സോമസുന്ദരത്തിൻറ്റെ വെബ് സൈറ്റ്
 • Some Albums & Films
 • ഐ.എം.ഡി.ബി പേജ്
 • Giving a Lecture Demonstration in Tsukuba School, Tokyo, Japan - 2