ⓘ പ്രിയങ്ക ചോപ്ര

                                     

ⓘ പ്രിയങ്ക ചോപ്ര

‌ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

                                     

1.1. ജീവിതരേഖ ലോകസുന്ദരി എന്ന നിലയിൽ

രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.

                                     

1.2. ജീവിതരേഖ സിനിമാജീവിതം

പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ 2003 ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി. ഐത്രാശ് 2004, മുജ്സെ ശാദി കരോഗെ 2004, ക്രിഷ് 2006, ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ 2006 എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

                                     

2. പുരസ്കാരങ്ങൾ

  • പത്മശ്രീ പുരസ്കാരം - 2016

ഫിലിംഫെയർ പുരസ്കാരങ്ങൾ

  • 2005 - മികച്ച പ്രതിനായികക്കുള്ള അവാർഡ് ഐത്രാശ്
  • 2004 - മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് അന്താശ്
  • 2008 - മികച്ച നടിക്കുള്ള അവാർഡ് ഫാഷൻ

സ്റ്റാർഡസ്റ്റ് പുരസ്കാരങ്ങൾ

  • 2004 - മികച്ച സഹനടിക്കുള്ള അവാർഡ് ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ
  • 2005 - നാളത്തെ താരം അവാർഡ് വക്ത്