ⓘ പരിയാലി കണ്ണൻ

                                     

ⓘ പരിയാലി കണ്ണൻ

സർക്കസ് കലാകാരനും കേരളത്തിലെ ആദ്യ സർക്കസ് കമ്പനിയുടെ സ്ഥാപകനും ആണ് പരിയാലി കണ്ണൻ.

കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ സർക്കസ് പഠിച്ച കണ്ണൻ സ്ഥാപിച്ച കേരളത്തിലെ ആദ്യ സർക്കസ് കമ്പനിയാണ് പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ്.

                                     

1. ജീവിതരേഖ

കീലേരിയുടെ സർക്കസ് സ്കൂൾ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ കണ്ണൻ കോഴിക്കോട് ഒരു അറക്കമില്ലിൽ ജോലിക്ക് കയറി. 1898 ൽ ബയോസ്കോപ്പ് കമ്പനി കോഴിക്കോട് പ്രദർശനത്തിന് എത്തിയപ്പോൾ അവിടെ സർക്കസ് പ്രകടനത്തിന് കണ്ണനെയും ക്ഷണിച്ചു. അതിന് ശേഷം ഒന്നര വർഷത്തോളം കണ്ണൻ ബയോസ്കോപ്പിൽ ജോലി ചെയ്തു. അവിടുന്ന് തിരിച്ചെത്തിയ കണ്ണന്റെ നിർദ്ദേശപ്രകാരമാണ് കീലേരി തന്റെ സർക്കസ് സ്കൂൾ വീണ്ടും തുടങ്ങുന്നത്. അതിന് ശേഷം 1904 ൽ കണ്ണൻ കേരളത്തിലെ ആദ്യ സർക്കസ് കമ്പനിക്ക് തുടക്കമിട്ടു. 1904 ഫെബ്രുവരി 20ന് ആയിരുന്നു ആദ്യ പ്രദർശനം.