ⓘ നിർമൽ വർമ

                                     

ⓘ നിർമൽ വർമ

നിർമൽ വർമ ഒരു ഹിന്ദി സാഹിത്യകാരനും പരിഭാഷകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു. ഹിന്ദി സാഹിത്യത്തിലെ നയീ കഹാനി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ പരിന്ദെ ആണ് ഈ വിഭാഗത്തിലെ ആദ്യ കൃതിയായി പരിഗണിക്കപ്പെടുന്നത്.

അഞ്ച് പതിറ്റാണ്ടുകൾ നീണ്ടു നിന്ന സാഹിത്യജീവിതത്തിൽ ഇദ്ദേഹം അഞ്ച് നോവലുകൾ, എട്ട് ചെറുകഥാ സമാഹാരങ്ങൾ, ഉപന്യാസങ്ങളും സഞ്ചാരവിവരണങ്ങളും ഉൾപ്പെടെ ഒമ്പത് കൽപിതേതര കൃതികൾ എന്നിവ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉന്നത സാഹിത്യപുരസ്കാരങ്ങളഅയ ജ്ഞാനപീഠവും 1999-ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പും 2005-ൽ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.