ⓘ നിഹാൽ സരിൻ

                                     

ⓘ നിഹാൽ സരിൻ

തൃശൂർ ജില്ലയിലെ പൂത്തോളിൽ ഡോ. എ. സരിന്റേയും ഡോ. ഷിജിൻ എ. ഉമ്മറിന്റേയും മൂത്ത മകനായി 2004 ജൂലായ് 13-ന് ജനിച്ചു. തൃശൂർ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിൽ പഠിക്കുന്നു. അഞ്ചാം വയസിൽ ചെസ്സ് കളി പഠിച്ച് തുടങ്ങി.

                                     

1. നേട്ടങ്ങൾ

  • പതിനൊന്ന് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഒരു തവണ സംസ്ഥാന ചെസ്സ് ജേതാവായി.
  • ഒമ്പത് വയസ്സിൽ താഴെയുള്ളവരുടെ സ്കൂൾ തല ദേശീയ മത്സരത്തിൽ റണ്ണറപ്പ്.
  • ഏഴ് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സംസ്ഥാന ചെസ്സ് ജേതാവായി.
  • ഒമ്പത് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ രണ്ട് തവണ സംസ്ഥാന ചെസ്സ് ജേതാവായി.
  • 2013-ൽ യു.എ.ഇ.യിലെ അൽ ഐനിൽ നടന്ന 10 വയസ്സിൽ താഴെയുള്ളവരുടെ മിന്നൽ വിഭാഗത്തിലെ ബ്ളിറ്റ്സ് - blitz ലോകചാമ്പ്യൻ.
  • 2015-ൽ ഗ്രീസിൽ നടന്ന ലോക അണ്ടർ 12 ചെസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ.
  • 2015-ൽ ഡർബനിൽ നടന്ന ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ 10 വയസിന് താഴെയുള്ള വിഭാഗത്തിൽ കിരീടം.
  • ആറാം വയസ്സിൽ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരമായി. ഏറ്റവും പ്രായംകുറഞ്ഞ കേരളത്തിലെ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് താരമാണ്.