ⓘ പ്രമീളാ ദേവി

                                     

ⓘ പ്രമീളാ ദേവി

കേരളത്തിൽ നിന്നുള്ള വനിതാകമ്മീഷൻ അംഗവും എഴുത്തുകാരിയുമായ വ്യക്തിയാണ് പ്രമീളാ ദേവി.യു.ജി.സി. സ്ത്രീശാക്തീകരണ പരിപാടികളുടെ ദേശീയ പരിശീലകയും യു.എൻ പീസ് കമ്മിറ്റിയംഗവുമാണ് പ്രമീളാദേവി. ആംഗലേയത്തിലും മലയാളത്തിലും അമ്പതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. ജനനം 1960 സെപ്‌തംബർ 28. വാഴൂർ എസ്‌. വി. ആർ. എൻ. എസ്‌. എസ്‌. കോളജിൽ ഇംഗ്ലീഷ്‌ അദ്ധ്യാപിക.

ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ

  • നിഷാദം
  • രാമേശ്വരം കടൽ
  • വാടകവീട്ടിലെ സന്ധ്യ
  • ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പരിഭാഷ

ഇടശ്ശേരി അവാർഡ്, സദസ്യതിലകൻ ടി. കെ. വേലുപ്പിളള കവിതാ അവാർഡ്‌, സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡ്‌, കവിതാ മത്‌സരത്തിലെ അവാർഡ്‌ എന്നിവ ലഭിച്ചു. 1994-ലെ മികച്ച കവിതയ്‌ക്കുളള മഹാകവി കുട്ടമത്ത്‌ അവാർഡ്‌ ‘നിഷാദം’ എന്ന കവിതയ്‌ക്കു ലഭിച്ചു. 1995-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘നിഷാദം’ എന്ന പ്രഥമ കവിതാസമാഹാരം, 1996-ലെ മഹാകവി മൂലൂർ സ്‌മാരക കവിതാ അവാർഡ്‌, 1997-ലെ എസ്‌. ബി. ഐ. കവിതാ അവാർഡ്‌, 1997-ലെ വെണ്മണി സാഹിത്യ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.