ⓘ പർവേസ് മുഷറഫ്

                                     

ⓘ പർവേസ് മുഷറഫ്

പാകിസ്താനിലെ മുൻ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പർവേസ് മുഷാറഫ്. 1999 ഒക്ടോബർ 12-നു പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2008 ഓഗസ്റ്റ് 18-ന് രാജി വച്ചു.

                                     

1. തിരിച്ചു പാകിസ്താനിൽ

നാലുവർഷത്തെ വിദേശവാസം അവസാനിപ്പിച്ച് മുഷറഫ് 2013 മാർച്ച് 24-ന് പാകിസ്താനിൽ തിരിച്ചു വന്നു. പാകിസ്താനിൽ നടക്കുന്ന അടുത്ത തെരെഞ്ഞെടുപ്പിൽ മൽസരിക്കാനാണ് അദ്ദേഹം തിരിച്ചെത്തിയത്. രണ്ടു മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും എല്ലാ പത്രികകളും തള്ളപ്പെട്ടു.

2013-ലെ അറസ്റ്റ്

2007-ലെ പാകിസ്താൻ അടിയന്തരാവസ്ഥക്കാലത്ത് 60 ജഡ്ജിമാരെ തടവിൽ പാർപ്പിച്ച കേസിൽ 2013, ഏപ്രിൽ 19-ന് മുഷറഫിനെ പോലീസ് അറസ്റ്റുചെയ്തു. ഏപ്റ്റിൽ 18 മുതൽ തന്റെ ഫാം ഹൗസിൽ തന്നെ മുഷറഫ് വീട്ടുതടങ്കലിൽ ആയിരുന്നു. ഇസ്ലാമാബാദിൽ വെച്ച് മുഷറഫ് കീഴടങ്ങിയതിനു ശേഷം ചാക്ക് ഷഹ്‌സാദിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാകാരണങ്ങളാൽ അദ്ദേഹത്തിന്റെ ഫാം ഹൗസ് സബ് ജെയിലായി പ്രഖ്യാപിക്കുകയും അവിടെത്തന്നെ അദ്ദേഹത്തെ തടങ്കലിൽ വെക്കുകയും ചെയ്തു.