ⓘ പി. കൃഷ്ണപ്രസാദ്

                                     

ⓘ പി. കൃഷ്ണപ്രസാദ്

സുൽത്താൻ ബത്തേരി മുൻ എം.എൽ.എ.യാണ് പി കൃഷ്ണപ്രസാദ്.എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റാണ്. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും ബി.എസ്.സി ബിരുദം നേടി.2006 ൽ നടന്ന കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ നിന്നും 25000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ കാർഷിക പ്രശ്നവും എന്ന പുസ്തകം എഡിറ്റു ചെയ്തത് ഇദ്ദേഹമാണ്. സുൽത്താൻ ബത്തേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് കുട്ടികൃഷ്ണൻ നായർ.മാതാവ് ദേവകി അമ്മ. ഭാര്യ പാലാ സ്വദേശിനി എ.ആർ. സിന്ദു സി.ഐ.റ്റി.യു. അഖിലേന്ത്യാ കൗൺസിൽ അംഗമാണ്.

                                     

1. സ്ഥാനങ്ങൾ

  • സി.പി.എം വയനാട് ജില്ലാ കമ്മറ്റി അംഗം 2003-മുതൽ തുടരുന്നു
  • കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ 1987-1988
  • കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയർമാൻ 2007-2008
  • കേരള നിയമസഭ അംഗം 2006-2011
  • അഖിലേന്ത്യാ കിസാൻ സഭ സെൻട്രൽ കമ്മിറ്റി അംഗം2004 മുതൽ തുടരുന്നു
  • കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം 2006-2007
  • എസ്.എഫ്.ഐഅഖിലേന്ത്യാ പ്രസിഡന്റ്റ് 2000-2003
ക്യൂബ, ഇറ്റലി, ഫ്രാൻസ്, നേപ്പാൾ, വത്തിക്കാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.