ⓘ ജി.എസ്. പ്രദീപ്

                                     

ⓘ ജി.എസ്. പ്രദീപ്

ഓർമ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ഒരു ടെലിവിഷൻ അവതാരകനാണ്‌ ജി.എസ്. പ്രദീപ്. 1972 -മേയ് 15-ന് കിളിമാനൂരിൽ ജനനം. സമകാലിക ലോകസംഭവങ്ങളെ സംബന്ധിച്ച് വിപുലമായ ജ്ഞാനത്തിനുടമയാണ് ഇദ്ദേഹം. ആദ്യമായി വിപരീതപ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ പേരു നേടുകയും ചെയ്തു കൈരളി ടി.വി യിൽ അശ്വമേധം എന്ന പരിപാടിയിലൂടെ ഇദ്ദേഹം പ്രശസ്തനാണ്. ഇപ്പോൾ ജയ്ഹിന്ദ് ടി.വിയിൽ രണാങ്കണം എന്ന പരിപാടി അവതിപ്പിക്കുന്നു. ഇദ്ദേഹം സംസ്ഥാനതല കാരം കളിക്കാരനായിരുന്നു.

                                     

1. ജീവിതരേഖ

കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ മലയാളം പ്രസംഗം ഇനത്തിൽ ആറു തവണ തുടർച്ചയായി വിജയിയായി. 1987 - 1993 കാലഘട്ടത്തിലായിരുന്നു ഇത്. 14 ആം വയസ്സിലാണ് ആദ്യമായി ഇദ്ദേഹം ടെലിവിഷനിൽ വന്നത് ജസ്റ്റ് എ മിനിറ്റ് എന്ന പരിപാടിയിലൂടെയാണ്. ഭാര്യ: ബിന്ദു, മക്കൾ: സൗപർണ്ണിക, സൂര്യനാരായണൻ

വിദ്യാഭ്യാസം

ഗവ: ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, എസ്.എം കോളേജ് എന്നീ കലാലയങ്ങളിൽ ഇദ്ദേഹം വിദ്യാഭ്യാസം നടത്തി.