ⓘ Free online encyclopedia. Did you know? page 2

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ ഇന്ത്യക്കാർ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇന്ത്യൻ ശില്പകല ഇന്ത്യൻ കായികം ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും ഇന്ത്യയിലെ ഗതാഗതം ഇന്ത്യാചരിത്രം ഇന്ത്യയിലെ പരിസ്ഥിതി ഇന്ത്യയുടെ ഭൂമിശാസ്ത്രം ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിലെ വാർത്താവിനിമയം ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖല ഇന്ത്യൻ സംസ്കാരം ഇന്ത്യൻ സമൂഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭാരതസർക്കാർ ശാസ്ത്രം സാഹിത്യം ഭൂമിശാസ്ത്രം ചരിത്രം സാമൂഹികം സംസ്കാരം കാലഗണന കൃഷി ക്രമീകരണം ജൈവികം പ്രകൃതി വിദ്യാഭ്യാസം വ്യക്തികൾ സാങ്കേതികം ലേഖനങ്ങൾ

അബ്ദുല്ല യൂസഫ് അലി

ഖുർആനിന്റെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ പ്രസിദ്ധനായ ഇസ്‌ലാമിക പണ്ഡിതനാണ് ഹാഫിസ് അബ്ദുല്ല യൂസഫ് അലി. ഇന്ത്യക്കാരനായ യൂസഫലിയുടെ ഖുർആൻ വിവർത്തനം ഇംഗ്ലീഷ് ഭാഷക്കാർക്കിടയിൽ വ്യാപകമായി വായിക്കപ്പെടുന്ന ഒന്നാണ്. ഗുജറാത്തിലെ സൂരത്തിൽ ഒരു സമ്പന്ന വ്യാപാര കുട ...

മിഷേൽ ഒബാമ

മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ ബറാക് ഒബാമയുടെ പത്നിയും, അമേരിക്കൻ ഐക്യനാടുകളിലെ മുൻ പ്രഥമവനിതയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജയും ഇവരാണ്. ഷിക്കാഗോയിൽ വളർന്ന ഇവർ പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നും കലയിൽ ബിരുദം ...

മേജർ സോമനാഥ് ശർമ്മ

ഇന്ത്യയുടെ പരമോന്നത ബഹുമതിയായ പരമവീര ചക്രം ആദ്യം ലഭിച്ച വ്യക്തിയാണ്‌ മേജർ സോമനാഥ് ശർമ്മ. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിനു പരമവീര ചക്രം ലഭിച്ചത്. ജമ്മു കശ്മീരിലെ സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ 1923 ജനുവരി 31നായിരുന്നു സോമനാഥ് ശർമ്മയുടെ ജനനം. ...

അകുതാഗവ റൂണോസുകെ

ജാപ്പനീസ് ചെറുകഥാകൃത്തും കവിയും ഉപന്യാസകാരനുമാണ് അകുതാഗാവ ര്യൂനോസുകേ. ജാപ്പനീസ് ചെറുകഥയുടെ പിതാവ് എന്നു് പ്രഖ്യാതനായ അകുതാഗാവയുടെ സ്മരണാർത്ഥം അകുതാഗാവ പ്രൈസ് എന്ന അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. തന്റെ മുപ്പത്തി അഞ്ചാം വയസ്സിൽ അമിതമായ അളവിൽ ബാർബിറ ...

അക്‌ബർ

മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് ജലാഅലുദ്ദിൻ മുഹമ്മദ് അക്‌ബർ. മഹാനായ അക്‌ബർ എന്നും അറിയപ്പെടുന്നു. ചക്രവർത്തി, ഹുമയൂണിന്റെ പുത്രനായിരുന്ന അക്ബർ, തന്റെ പിതാവിനെപ്പിന്തുടർന്ന് 1556 മുതൽ 1605 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു. അക്ബറിനു ...

അക്‌ബർ കക്കട്ടിൽ

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു അക്‌ബർ കക്കട്ടിൽ. നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ്, മുണ്ടശേരി അവാർഡ് അടക്കമു ...

അഗസ്റ്റസ്

ഗയസ് ജൂലിയസ് സീസർ ഒക്റ്റാവിയാനസ് എന്ന അഗസ്റ്റസ് റോമൻ സാമ്രാജ്യത്തിന്റെ ആദ്യത്തെ ചക്രവർത്തിയായിരുന്നു. ക്രിസ്തുവിനു മുൻപ് 27-ആമാണ്ടുമുതൽ ക്രിസ്തു വർഷം 14-ൽ മരണമടയുന്നതുവരെ ജൂലിയസ് സീസറിന്റെ സഹോദരിയുടെ മകളുടെ മകനായ അഗസ്റ്റസ് റോമാ സാമ്രാജ്യം ഭരിച്ചു ...

അഗസ്റ്റസ് ചാപ്മാൻ അല്ലെൻ

സഹോദരനായ ജോൺ കിർബി അല്ലെനോടൊപ്പം യു.എസ്. സംസ്ഥാനമായ ടെക്സസിൽ ഹ്യൂസ്റ്റൺ നഗരം സ്ഥാപിച്ച വ്യക്തിയാണ്‌ അഗസ്റ്റസ് ചാപ്മാൻ അല്ലെൻ. ന്യൂയോർക്കിലെ കാനസറെയോവിൽ റോളണ്ട് അല്ലെന്റെയും സാറാ ചാപ്മാന്റെയും മകനായി 1806 ജൂലൈ 4ന്‌ ഇദ്ദേഹം ജനിച്ചു. ടെക്സസ് സ്വാതന് ...

അങ്കിത് ഫാദിയ

പ്രശസ്തനായ ഒരു കമ്പ്യൂട്ടർ സുരക്ഷാവിദഗ്ദ്ധനാണ് അങ്കിത് ഫാദിയ. കമ്പ്യൂട്ടർ സുരക്ഷയെക്കുറിച്ചുള്ള നിരവധി ആധികാരിക ഗ്രന്ഥങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇപ്പോൾ സ്റ്റൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റ് സയൻസ് & എൻജിനീയറിങ്ങിൽ ബിരുദത്തിനു പഠ ...

അണ്ണാമലച്ചെട്ടിയാർ

അണ്ണാമലൈ സർവകലാശാലയുടെ സ്ഥാപകനാണ് ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ. 1881 സെപ്റ്റംബർ 30ന് മുൻ രാമനാട് ജില്ലയിലുള്ള കാനാട്ടുകാത്താൻ എന്ന ദേശത്ത് എസ്.ആർ.എം.എം. മുത്തയ്യച്ചെട്ടിയാർ എന്ന ബാങ്കറുടെ മകനായി ജനിച്ചു. ധനസ്ഥിതികൊണ്ടും ദാനകർമങ്ങൾകൊണ്ടും പ്രശസ് ...

അനിൽ പനച്ചൂരാൻ

ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശ ...

അന്റോണിനസ് പയസ്

അന്റോണിനസ് പയസ് എന്ന പേരിലറിയപ്പെടുന്ന ടൈറ്റസ് ഔറേലിയസ് ഫുൾവിയസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് ഒരു റോമൻ ചക്രവർത്തിയായിരുന്നു. റോമൻ കോൺസലായിരുന്ന ഒറേലിയസ് ഫുൾവിയന്റെ മകനായി എ.ഡി. 86-ൽ ജനിച്ചു. ഭരണകാര്യങ്ങളിൽ വളരെ പ്രഗല്ഭനായിരുന്ന അന്റോണിനസിനെ റോമൻ ...

അന്റോണിയോ വിവാൾഡി

ഒരു വെനീഷ്യൻ പുരോഹിതനും ബറോക് സംഗീതസം‌വിധായകനുമായിരുന്നു അന്റോണിയോ ലൂസിയോ വിവാൾഡി ഇറ്റാലിയൻ ഉച്ചാരണം. പ്രശസ്ത വയലിനിസ്റ്റ് കൂടിയായിരുന്നു ഇദ്ദേഹം. 1678 മാർച്ച് 4ന് റിപ്പബ്ലിക് ഓഫ് വെനീസിൽ ജനിച്ചു. വ്യത്യസ്ത സംഗീതോപകരണങ്ങൾക്കായി, പ്രത്യേകിച്ചും വയ ...

അബു നുവാസ്

അബു-നുവാസ് അൽ-ഹസൻ ബെൻ ഹനി അൽ-ഹകമി 750–810, അഥവാ അബു-നുവാസ് അറബി: ابونواس, ഒരു പ്രശസ്തനായ അറബി കവിയായിരുന്നു. പേർഷ്യയിലെ അഹ്വാസ് അറബ് - പേർഷ്യൻ വംശജനായി അബു-നുവാസ് ജനിച്ചു. അബു നുവാസ് എന്നത് ഇരട്ടപ്പേരാണ്. തോൾ വരെ നീണ്ടുകിടക്കുന്ന മുടി കാരണമാണ് മു ...

അബു മുസ്അബ് അൽ സർഖാവി

അബു മുസ്അബ് അൽ സർഖാവി യുടെ യഥാർത്ഥ പേര് അഹ്മദ് ഫദീൽ നസൽ അൽ ഖലീലി എന്നാണ്. അബൂ മുസ് അബ് എന്നാൽ മുസ് അബിന്റെ പിതാവെന്നർത്ഥം. ജോർദാനിലെ അമ്മാനിൽ നിന്ന് 21 കി. മീ. അകലെയുള്ള സർഖ എന്ന സ്ഥലത്ത് ജനിച്ചതിനാൽ സ്ഥലപേരോട് കൂടി സർഖാ‍വി എന്നറിയപെട്ടു. അഫ്ഘാനി ...

അബ്ദുല്ല രാജാവ്

അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് ജനനം 1924,സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്.

അബ്ദുൽ കരീം ഖതീബ്

മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽഖത്വീബ്. 2008 സെപ്റ്റംബർ27ന് 87-ം വയസിൽ മൊറോക്കൻ തലസ്ഥാനമായ റബാത്വിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യാനന്തരം രാജ്യത് ...

അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്

ഇസ്‌ലാമിലെ പ്രവാചകനായ മുഹമ്മദ് നബിയുടെ പിതാവാണ് അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്. 545-ൽ ജനിച്ച അദ്ദേഹം മരണപ്പെടുന്നത് 570 ആണ്. അദ്ദേഹത്തിന്റെ പിതാവ് ഷൈബ ഇബ്ൻ ഹാഷിം ആയിരുന്നു. തന്റെ ഇരുപത്തി അഞ്ചാം വയസിൽ മദീനക്കും മക്കക്കും ഇടയിലുള്ള യാത്രക്കിടയിൽ ...

അമിയാനസ് മാർസേലിനസ്

എ.ഡി. 96 മുതൽ 378 വരെയുള്ള റോമാസാമ്രാജ്യചരിത്രം ലത്തീൻ ഭാഷയിൽ എഴുതിയ ചരിത്രകാരനാണ് അമിയാനസ് മാർസേലിനസ്. നെർവയുടെ സിംഹാസനാരോഹണം മുതൽ വാലെൻസിന്റെ ചരമംവരെയുള്ള കാലഘട്ടമാണ് ഇദ്ദേഹം തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നത്. അന്ത്യോഖ്യയിലെ ഒരു കുലീനകുടുംബത്തിൽ ...

അമീലിയൻ

റോമൻ ചക്രവർത്തി. അമീലിയൻ എന്നപേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിൻറെ പൂർണമായ പേര് മാർക്കസ് അമീലിയസ് അമീലിയാനസ് എന്നാണ്. മോറിറ്റാനിയക്കാരനായ അദ്ദേഹം മൂർ വിഭാഗക്കാരനും എളിയ നിലയിൽ നിന്ന് ഉയർന്നു വന്ന ആളുമായിരുന്നു. റോമൻ സെനറ്ററായും കോൺസലായും പ്രവർത്തിച്ച ...

അമീൻ കമീൽ

ഒരു കാഷ്മീരി കവിയാണ് അമീൻ കമീൻ. കാഷ്മീരി കവിതയെ യാഥാസ്ഥിതിക ചിന്താഗതിയിൽ നിന്നും ആധുനികസരണിയിലേക്കു ആനയിക്കുവൻ പ്രയത്നിച്ച് പുതിയതലമുറയിലെ കവികളിൽ പ്രമുഖനാണ് ഇദ്ദേഹം. ദേശാഭിമാനോജ്ജ്വലമായ നിരവധി കവിതകളും ഗാനങ്ങളും ഈകവി രചിച്ചിട്ടുൺട്. സാമ്പത്തിക സ ...

അയ്മൻ അൽ സവാഹിരി

ഈജിപ്തുകാരനായ ഒരു ഭിഷഗ്വരനും, അൽ ഖാഇദയുടെ നിലവിലെ തലവനാണ് അയ്മൻ സവാഹിരി എന്നറിയപ്പെടുന്ന അയ്മൻ മുഹമ്മദ് റാബി അസ്സവാഹിരി. ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു. നിരോധിത സംഘടനയായ അൽ ജിഹാദിന്റെ തലവനുമാണ് ഇദ്ദേഹം. ഈജിപ്ത് പ ...

അരവിന്ദ് അഡിഗ

ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് അരവിന്ദ് അഡിഗ ജനനം: ഒക്ടോബർ 23, 1974. ഇദ്ദേഹത്തിന്റെ ആദ്യനോവലായ ദി വൈറ്റ് ടൈഗർ 2008-ലെ മാൻ ബുക്കർ പുരസ്കാരത്തിന് അർഹമായി.

അലക്സാണ്ടർ പുഷ്കിൻ

അലക്സാണ്ടർ സെർഗിയേവിച്ച് പുഷ്കിൻ എക്കാലത്തെയും മികച്ച റഷ്യൻ കവിയായി കരുതപ്പെടുന്നു. റഷ്യൻ റൊമാന്റിക്ക് കവിയും. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ സ്ഥാപകനുമായിരുന്നു പുഷ്കിൻ. തന്റെ നാടകങ്ങളിലും കവിതകളിലും പുഷ്കിൻ സാധാരണ ജനങ്ങളുടെ സംസാരഭാഷ ഉപയോഗിച്ചു. നാ ...

അലൻ ട്യൂറിംഗ്

ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ അലൻ മാതിസൺ ട്യൂറിംഗ്.കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ, ലോജിഷ്യൻ, ക്രിപ്റ്റനലിസ്റ്റ്, തത്ത്വചിന്തകൻ, സൈദ്ധാന്തിക ജീവശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. രഹസ്യ ഭാഷയ ...

അശോകചക്രവർത്തി

അശോകചക്രവർത്തി മൗര്യ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അശോകമൗര്യൻ, മഹാനായ അശോകൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബി.സി 269 തൊട്ട് ബി.സി 232 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം മുഴുവൻ ഭാഗവും ഇദ്ദേഹത്തിന്റെ അധീനതയിലാ ...

അഷീഷ് നന്ദി

ഒരു ഇന്ത്യൻ സാമൂഹ്യ സൈദ്ധാന്തികനും രാഷ്ട്രീയ മന:ശാസ്ത്രജ്ഞനും ശ്രദ്ധേയനായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിമർശകനുമാണ്‌ അഷീഷ് നന്ദി. പരിശീലനം സിദ്ധിച്ച സാമൂഹികശാസ്ത്രജ്ഞൻ ക്ലിനിക്കൽ മന:ശാസ്ത്രജ്ഞൻ എന്നീ നിലയിൽ അദ്ദേഹത്തിന്റെ ചിന്താമണ്ഡലം പൊതുബോധം,രാ ...

അഹമദ് യാസീൻ

പലസ്തീൻ സംഘടനയായ ഹമാസിന്റെ സ്ഥാപക നേതാവും വിപ്ലവകാരിയായ പണ്ഡിതനുമായിരുന്നു ശൈഖ് അഹമദ് ഇസ്മയിൽ ഹസ്സൻ യാസീൻ. അഹമദ് യാസീൻ എന്ന് വ്യാപകമായി അറിയപ്പെടുന്നു. ഇസ്ലാമിക പലസ്തീൻ അർദ്ധസൈനിക സംഘടനയും രാഷ്ട്രീയ പാർട്ടിയുമായ ഹമാസിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം ...

അഹല്യഭായ് ഹോൾക്കർ

മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹല്യഭായ് ഹോൾക്കർ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ചൗഡി ഗ്രാമത്തിലാണു് ഇവർ ജനിച്ചതു്. 1754ലെ കുംഭേർ യുദ്ധത്തിൽ അഹല്യാഭായിയുടെ ഭർത്താവായ ഘാണ്ഡറാവു ഹോൾക്കർ മരിച്ചു. ഇതിനു ശേഷം ഭരണം കയ്യാളിയിര ...

അൻഡ്രോണിക്കസ് മൂന്നാമൻ പലിയോലോഗസ്

1328 മുതൽ 1341 വരെ ബൈസാന്റിയൻ സാമ്രാജ്യം ഭരിച്ച ചക്രവർത്തിയായിരുന്നു അൻഡ്രോണിക്കസ് മൂന്നാമൻ പലിയോലോഗസ്. മൈക്കൽ ഒമ്പതാമന്റെ പുത്രനും അൻഡ്രോണിക്കസ് രണ്ടാമന്റെ പൗത്രനുമായ ഇദ്ദേഹം 1297 മാർച്ച് 25-ന് കോൺസ്റ്റാന്റനോപ്പിളിൽ ജനിച്ചു. ഒരു വീരസാഹസികനായിരുന ...

അൻവറുദ്ദീൻ ചൗധരി

ഇന്ത്യയിലെ പ്രശസ്തനായ ഒരു പ്രകൃതിശാസ്ത്രജ്ഞനാണ് അൻവറുദ്ദീൻ ചൗധരി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്. അവിടുത്തെ ജന്തുജാലങ്ങളെപ്പറ്റി അദ്ദേഹം പഠിച്ചു. അദ്ദേഹം ഒരു പക്ഷിശാസ്ത്രജ്ഞനും സസ്തനിശാസ്ത്രവിദഗ്ദ്ധനും ചിത്രകാര ...

അൻവർ സാദാത്ത്

ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്ത്. 15 ഒക്ടോബർ1970 മുതൽ 6 ഒൿടോബർ1981 വരെ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന സാദത്ത് മുഹമ്മദ് അലി രാജവാഴ്ചക്കെതിരിൽ 1952-ൽ നടന്ന ഈജിപ്ഷ്യൻ വിപ്ലവത്തിലെ മുന്നണിപ്പോരാളിയും മുൻ ഈജിപ്ഷ്യൻ പ്രസി ...

അർഷാദ് വർഷി

ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് അർഷാദ് വർഷി തൻറെ തനതായ ശൈലിയിൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അർഷാദ് വർഷി. മുന്നാഭായി എം.ബി.ബി.എസ്., ലഗേ രഹോ മുന്നാഭായി എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയിൽ അർ ...

ആംഗല മെർക്കൽ

ആംഗല മെർക്കൽ ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറാണ്. ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ നേതാവായ ഏൻജല 2005 ഒക്ടോബറിൽ ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ് ...

ആഡം സ്മിത്ത്

ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന സ്കോട്ടിഷ് തത്ത്വശാസ്ത്രജ്ഞനാണ്‌ ആഡം സ്മിത്ത്. വെൽത്ത് ഓഫ് നാഷൻസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് എന്ന അദ്ദേഹത്തിന്റെ രചനയെ സാമ് ...

ആനന്ദതീർത്ഥൻ

ജാതിവിവേചനത്തിനെതിരെ മരണം വരെ പോരാടിയ ആത്മീയാചാര്യൻ. ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ. ആർക്കും സന്യാസദീക്ഷ നല്കാതെ സാമൂഹികപരിഷ്കരണത്തിനു ഊന്നൽ നല്കി പ്രവർത്തിച്ചു.

ആനന്ദ് ജോൺ

മലയാളിയായ ഒരു രാജ്യാന്തര ഫാഷൻ ഡിസൈനറാണ് ആനന്ദ്‌ ജോൺ അലക്സാണ്ടർ. 2007 മാർച്ചിൽ ലൈംഗികപീഡനവും സമാനമായ കുറ്റങ്ങളും ആരോപിച്ച് ബെവർലി ഹിൽസിൽ വച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പതിനാലിനും ഇരുപത്തൊന്നിനുമിടയിൽ വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ...

ആനി രാജ്ഞി

ജെയിംസ് രണ്ടാമന്റേയും 1633-1701 ആനി ഹൈഡിന്റെയും പുത്രിയായി 1665 ഫെബ്രുവരി 6നു ജനിച്ചു. 1683 ജൂലൈ 28നു ഡെന്മാർക്കിലെ രാജാവ് ഫ്രെഡറിക്ക് മൂന്നാമന്റെ പുത്രനായ ജോർജ്ജ് രാജകുമാരനെ 1653-1708 വിവാഹം ചെയ്തു. 1705 മാർച്ച് 8നു ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അയർ ...

ആന്റണി ക്വിൻ

ഒരു മെക്സിക്കൻ-അമേരിക്കൻ നടനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു ആന്റണി ക്വിൻ. "സോബ്ര ദ ഗ്രീക്ക്", "ലോറൻസ് ഓഫ് അറേബ്യ",ഫെല്ലിനിയുടെ "ലാ സ്ട്രാഡ" തുടങ്ങിയ നിരൂപകപ്രശംസയും വാണിജ്യവിജവും നേടിയ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. രണ്ട് പ്രാവശ്യം ഏറ് ...

ആബേലച്ചൻ

കത്തോലിക്കാ സഭയിലെ സി.എം.ഐ. സന്യാസ സമൂഹത്തിൽ വൈദികനായിരുന്നു ആബേലച്ചൻ. കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ, പത്രപ്രവർത്തകൻ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തി തുടങ്ങിയ നിലകളിൾ അറിയപ്പെടുന്നു. ശബ്ദാനുകരണ കലയെ മിമിക്സ് പരേഡ് എന്ന ശ്രദ് ...

ആമിന ബിൻത് വഹബ്

ആമിന ബിൻത് വഹബ് ഇസ്‌ലാമിക പ്രവാചകനായിരുന്ന മുഹമ്മദ് നബിയുടെ മാതാവായിരുന്നു. അവർ വഹബ് ഇബ്ൻ അബ്ദുൽ മനാഫ് ഇബ്ൻ സുഹ്റ ഇബ്ൻ കിലാബ് ഇബ്ൻ മുർറത്തിന്റെ മകളായി മക്കയിൽ ഖുറൈഷ് ഗോത്രത്തിലെ ബനൂ സുഹ്റ കുടുംബത്തിൽ ജനിച്ചു. ഈ ഖുറൈശ് വംശ പരമ്പര എത്തിച്ചേരുന്നത് ...

ആമിർ ഖാൻ

ഇന്ത്യൻ ചലച്ചിത്രനടനും, ചലച്ചിത്രനിർമ്മാതാവുമാണ്‌ ആമിർ ഖാൻ., ജനനം: ആമിർ ഹുസൈൻ ഖാൻ ; മാർച്ച് 14, 1965). പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്.താരേ സമീൻ പർ എന്നാ ചിത്രത് ...

ആര്യാ പള്ളം

കേരളത്തിലെ പ്രസിദ്ധയായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു ആര്യാ പള്ളം. യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്നു. തൃശൂരിലെ ഒരു പ്രസ്സിൽ കുറച്ചുകാലം ജോലിചെയ്തിരുന്ന സമയത്ത് വി.ടി. ഭട്ടതിരിപ്പാട്, ഇ എം എസ് തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവസരം ലഭ ...

ആശാ ഭോസ്‌ലേ

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയും ഗായികയുമാണ്‌ ആശാ ഭോസ്ലെ 1933 സെപ്റ്റംബർ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവ ...

ആൻ ഫ്രാങ്ക്

ജർമ്മനിയിൽ നിന്നുമുള്ള ഒരു എഴുത്തുകാരിയായിരുന്നു ആൻ ഫ്രാങ്ക്. 1933-ൽ ആൻ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്കു് കുടിയേറിപ്പാർത്തു. ജർമ്മൻ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോൾ യഹൂദരായിരുന്ന ആൻഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തിൽ അഭയം തേടി. 1944 ആഗസ്റ്റ് ...

ആർ. കൃഷ്ണസ്വാമി റെഡ്യാർ

കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യവസായിയും പ്രസാധകനും ചലച്ചിത്ര നിർമാതാവുമായിരുന്നു ആർ. കൃഷ്ണസ്വാമി റെഡ്യാർ. 1923ൽ കന്യാകുമാരിയിൽ ജനിച്ച ഇദ്ദേഹം തന്റെ ഇരുപത്തൊന്നാം വയസ്സിലാണ് കൊല്ലത്തെത്തി വസ്ത്രവ്യാപാരരംഗത്ത് പ്രവേശിക്കുന്നത്. 1964ൽ ...

ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ

സ്ത്രീകളുടെ, പ്രത്യേകിച്ച്, ബ്രാഹ്മണവിധവകളുടെ, വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ. 1886 ജൂലൈ‌യിൽ മദ്രാസ് പ്രസിഡൻസിയിൽ ഒരു ബ്രാഹ്മണകുടുംബത്തിൽ, ഒരു കോളേജ് പ്രൊഫസ്സറുടെ മകളായി ...

ആർ.കെ. നാരായൺ

ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തരിൽ ഒരാളാണ് ആർ.കെ. നാരായൺ. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കർത്താവായ ആർ.കെ. നാരായണിന്റെ ജനനപ്പേര് രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി എന്നായിരുന്നു., ആർ.കെ. നാരായണിന്റെ സ ...

ആർ.കെ. ശേഖർ

രാജഗോപാൽ കുലശേഖർ മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനായിരുന്നു. 23 മലയാളചിത്രങ്ങൾക്കും നിരവധി തമിഴ് ചിത്രങ്ങൾക്കും അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിച്ചു. ലോകത ...

ആർ.കെ. ശ്രീകണ്ഠൻ

കർണാടകത്തിലെ ശെമ്മാങ്കുടി എന്നറിയപ്പെട്ടിരുന്ന പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞനായിരുന്നു രുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ എന്ന ആർ.കെ. ശ്രീകണ്ഠൻ. 94-ആമത്തെ വയസ്സിൽ ബാംഗ്ലൂർ ശേഷാദ്രിപുരത്ത് വെച്ച് അന്തരിച്ചു.